2-August-2023 -
By. news desk
കൊച്ചി: 'ഹോസ്പെക്സ് ഹെല്‍ത്ത് കെയര്‍ എക്സ്പോ 2023' സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ കൊച്ചി കളമശ്ശേരിയിലുള്ള സംറ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് സെന്ററില്‍ നടക്കും.മേളയുടെ രണ്ടാം എഡീഷനാണിത്. തൃത്വം ഇന്റഗ്രിസാണ് എക്സ്പോയുടെ സംഘാടകര്‍.ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റ്, എഐഎംഇഡി, മറ്റ് മെഡിക്കല്‍ അസോസിയേഷനുകള്‍, ഇന്‍കുബേഷന്‍ സെന്ററുകള്‍ എന്നിവയുടെ സജീവ പങ്കാളിത്ത മുണ്ടാവും. എം എസ് എം ഇ വകുപ്പിന്റെ സാമ്പത്തിക പിന്തുണ എക്സിബിറ്റര് സ്റ്റാള്‍ ചെലവുകളുടെ 80 ശതമാനം വരെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് റീഫണ്ട് ചെയ്യുന്ന സാഹചര്യമൊരുക്കും. 'ഹെല്‍ത്ത് കെയറിന്റെ ഭാവി: ഡിജിറ്റല്‍, ഡിവൈസസ്, ഡയഗ്നോസ്റ്റിക്സ് ' എന്നതാണ് മേളയുടെ പ്രമേയം. അതിനൂതനമെഡിക്കല് ഉപകരണങ്ങള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നിവയിലൂടെ സംസ്ഥാനത്തെ ആശുപത്രികളുകയും, ആരോഗ്യ രംഗത്തേയും പരിഷ്കരിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. മെഡിക്കല്‍ ടെക്നോളജിഡയഗ്നോസ്റ്റിക്, സര്‍ജിക്കല്‍, ഉല്പന്നങ്ങള്, നവീകരണങ്ങള്‍, എന്നിവയെല്ലാം പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണിത്.
ആശുപത്രികള്‍, വൈദ്യോപകരണ നിര്‍മ്മാതാക്കള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വിവിധ വിതരണക്കാര്‍, മെഡിക്കല്‍ രംഗത്തെ പങ്കാളികള്‍ എന്നിവ ഒരു കുടക്കീഴില് അണിനിരക്കും,' തൃത്വം മാനേജിംഗ് ഡയറക്ടറും ഐ.എം.എ മുന്‍ പ്രസിഡന്റുമായ ഡോ ജോണ്‍ സെബാസ്റ്റ്യന്‍ നിവിന്‍ പറഞ്ഞു.പ്രദര്‍ശകര്‍ക്ക് ബ്രാന്‍ഡ് അവബോധം വര്‍ദ്ധിപ്പിക്കാനും പുതിയ ലീഡുകള്‍ സൃഷ്ടിക്കാനും ബിസിനസ് വളര്ത്താ നും വിതരണക്കാരെ കാണാനും അവസരം ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും : www.hospex.in sabn reach@hospex.in അല്ലെങ്കില്‍ 95445 25000/ 9747397818 എന്ന നമ്പറില്‍ ബന്ധപ്പെടാം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള നയ രൂപീകരണ പ്രതിനിധികള്‍ , സയന്റിഫിക് കമ്മിറ്റി അംഗങ്ങള്‍, മെഡിക്കല്‍ റിസര്‍ച്ച് . സംഘടനാ ഉദ്യോഗസ്ഥര്‍, വിവിധ മെഡിക്കല്‍ ഉപകരണ കമ്പനി തലവന്മാര്, ഉന്നത ഉദ്യോഗസ്ഥര്‍, ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍, ഹെല്‍ത്ത് കെയര്‍ ടൂറിസം, ഹെല്‍ത്ത് ടെക് കമ്പനികള്‍, ഫാര്‍മ, ഡയഗ്നോസ്റ്റിക് കമ്പനികള്‍, പ്രമുഖ ആശുപത്രി ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.
മൂന്ന് ദിവസങ്ങളിലായി ശില്പശാലകളും ശാസ്ത്ര സെഷനുകളും നടക്കും. സ്മാര്‍ട്ട് ഹോസ്പിറ്റല്‍ ; സ്മാര്‍ട്ട് ഡയഗ്നോസ്റ്റിക് കോണ്‍ഫറന്‍സുകള്‍, ഫീവര്‍ കോണ്‍ക്ലേവ് , എഎംആര്‍ വര്‍ക്ക്ഷോപ്പ്, ഹോസ്പിറ്റലിനും ക്ലിനിക്കിനുമുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്ക്ഷോപ്പ്, പര്‍ച്ചേസ്, പ്രൊക്യുര്‍മെന്റ് വര്‍ക്ക്ഷോപ്പ്, സ്റ്റാര്‍ട്ടപ്പ്, എംഎസ്എംഇ സെഷനുകള്‍, ഡിജിറ്റല്‍ ഹെല്‍ത്ത്, ആ2ആ ലോഞ്ച് തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളാണ്.തൃത്വം ഇന്റഗ്രിസിന്റെ ഡയറക്ടര്‍മാരായ ഡോ.അരുണ്‍ കൃഷ്ണ, ഡോ.മിഥുന് രാജു, സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ മാധവന് കുട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.